ഐപിഎല്‍ ലൈവ് സ്ട്രീമിങില്‍ ഫെയ്‌സ്ബുക്കും?

fb

മുംബൈ: ഐപിഎല്ലിനും ഫെയ്‌സ്ബുക്കിനും ആരാധകര്‍ നിരവധിയാണ്. എന്നാല്‍ ഐപിഎല്‍ മത്സരങ്ങള്‍ ഫേസ്ബുക്ക് ലൈവ് സ്ട്രീം ചെയ്താല്‍ എങ്ങനെയുണ്ടാകും? ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അവകാശത്തിനായി ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

ലീഗിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ക്കുവേണ്ടി ട്വിറ്റര്‍ താല്‍പര്യം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്ക് ഇത്തരത്തില്‍ ഒരു ശ്രമം നടത്തുന്നതായി വിവരം ലഭിച്ചിരിക്കുന്നത്. മീഡിയ അവകാശത്തിനായുള്ള ടെന്‍ഡറില്‍ ഫേസ്ബുക്കും പങ്കെടുക്കുമെന്ന് ഏതാണ്ട് വ്യക്തമായതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഊഹാപോഹങ്ങളോട് പ്രതികരിക്കുന്നില്ലെന്നാണ് ഫേസ്ബുക്കിന്റെ പ്രതികരണം.

You must be logged in to post a comment Login