ഐപിഎല്‍ വാതുവെയ്പ്പില്‍ മലയാളി താരം ശ്രീശാന്ത് നിരപരാധിയാണെന്ന് വിന്ദൂ ധാരാസിങ്. വാതുവയ്പ്പിന്റെ സൂത്രധാരനെന്ന നിലയില്‍ പോലീസ് അറസ്റ്റുചെയ്ത ആളാണ് ബോളിവുഡ് താരം കൂടിയായ വിന്ദു ധാരാസിങ്. ഒരു ദേശീയ ചാനല്‍ നടത്തിയ രഹസ്യ ക്യാമറ ഓപ്പറേഷനിലൂടെയാണ് വിന്ദുവിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.
ശ്രീഷാന്തിനെതിരെയുള്ള ആരോപണങ്ങള്‍ അസംബന്ധവും കെട്ടിച്ചമച്ചതുമാണ്; അദ്ദേഹം നൂറു ശതമാനം നിരപരാധിയാണെന്ന് എനിക്കറിയാം വിന്ദൂ പറഞ്ഞു. മറ്റ് രണ്ടു ഐപിഎല്‍ ടീമുകള്‍ കൂടി വാതുവയ്പ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ ഉള്‍പ്പെട്ടവരില്‍ ഒരു ഇന്ത്യന്‍ താരമുണ്ടെന്നും വെളിപ്പെടുത്തലിലുണ്ട്.
ബിസിസിഐ പ്രസിഡന്റെ് എന്‍.ശ്രീനിവാസനും കേന്ദ്ര കൃഷിമന്ത്രിയും എന്‍സിപി നേതാവുമായ ശരദ് പവാറും തമ്മിലുള്ള വടംവലിയാണ് ഐപില്‍ വാതുവയ്പ്പ് വിവാദങ്ങള്‍ക്കു പിന്നിലെന്നും പവാറിനു വേണ്ടിയാണ് മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിദ് മോഡി മുന്നില്‍ നിന്ന് പട നയിക്കുന്നതെന്നും വിന്ദു പറഞ്ഞു. മുന്‍ ബിസിസിഐ പ്രസിഡന്റൊണ് ശരദ് പവാര്‍. ഐപിഎല്ലില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിസിസിഐ ലളിത് മോഡിയെ ഐപിഎല്‍ കമ്മീഷണര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്തത്.
ഐപിഎല്‍ വാതുവയ്പ്പില്‍ എന്‍.ശ്രീനിവാസന്റെ മരുമകന് മെയ്യപ്പനും അറസ്റ്റിലായിരുന്നു. ഐപിഎല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ബിസിസിഐ പ്രസിഡന്റൊയ എന്‍.ശ്രീനിവാസന്റെ ഉടമസ്ഥതയിലും ഐപിഎല്‍ ടീമുണ്ട്. ശ്രീനിവാസനെതിരെ ആരോപണങ്ങളുയര്‍ന്നെങ്കിലും പ്രസിഡന്റെ് പദവിയില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങാതെ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷണം നടത്തുകയാണ് ശ്രീനിവാസന് ചെയ്തത്. ഇതഎ അന്താരാഷ്ട്ര ക്രിക്കറ്റ് അസ്സോസിയേഷന്റെ നിയമങ്ങള്‍ക്ക് എതിരാണ്.
You must be logged in to post a comment Login