ഐപിഎൽ ആദ്യ മത്സരം ഏപ്രില്‍ ഏഴിനു മുംബൈയില്‍

ഐപിഎല്‍ 2018 മത്സരക്രമം പുറത്ത് വിട്ട് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. ഏപ്രില്‍ ഏഴിനു മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടും. ശനിയാഴ്ചയാണെങ്കിലും ആദ്യ ദിവസം ഒരു മത്സരം മാത്രമേ ഉള്ളു. നേരത്തെ എടുത്ത തീരുമാനം പിന്‍വലിച്ച്‌ പഴയ സമയക്രമത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുക. രാത്രി എട്ടിനാണ് ഉദ്ഘാടന മത്സരം.

പിറ്റേന്ന് ഞായറാഴ്ച രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും നേരിടുമ്ബോള്‍ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊമ്ബ് കോര്‍ക്കും. പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ അവസാനത്തേത് ചെന്നൈയില്‍ സൂപ്പര്‍ കിംഗ്സും കിംഗ്സ് ഇലവന്‍ പഞ്ചാബും തമ്മിലാണ്. ഫൈനല്‍ മത്സരം മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ ഞായറാഴ്ച മേയ് 27നു നടക്കും.

You must be logged in to post a comment Login