ഐഫോണ്‍ എസ്ഇയും 9.7 ഇഞ്ച് ഐപാഡ് പ്രോയും വില്‍പന തുടങ്ങി

apple_3
ആപ്പിള്‍ ഇന്ത്യ കഴിഞ്ഞമാസമാണ് പുതിയ സ്മാര്‍ട്ട് ഫോണും ടാബ്ലെറ്റും ആഗോള തലത്തില്‍ പുറത്തിറക്കിയത്. നാല് ഇഞ്ച് ഐഫോണ്‍ എസ്ഇയും 9.7 ഇഞ്ച് ഐപാഡ് പ്രോയുമാണ് വിപണി കീഴടക്കാന്‍ എത്തിയത്. എന്നാല്‍ വില്‍പന തുടങ്ങിയത് ഇപ്പോഴാണ്. ആപ്പിളിന്റെ ഓണ്‍ലൈന്‍ സൈറ്റിലും ഓഫ്‌ലൈന്‍ റീറ്റേയ്ല്‍ ഷോപ്പുകളിലും ഒഫീഷ്യലായി വില്‍പന തുടങ്ങി.

ഐഫോണ്‍ എസ്ഇ രണ്ട് സ്‌റ്റോറേജ് വേരിയന്റുകളിലാണ് ഉള്ളത്. 32 ജിബിക്ക് 39,000 രൂപയും, 64 ജിബിക്ക് 49,000 രൂപയുമാണ് വില. ഐപാഡ് പ്രോ 32 ജി.ബി, 128 ജി.ബി, 256 ജി.ബി എന്നീ വേരിയന്റുകളില്‍ ലഭ്യമാകും. വില യഥാക്രമം 49,900, 61,900, 73,900 എന്നീ നിരക്കിലാണ്.

ഇന്ത്യ ഐഫോണ്‍ രണ്ടാം ഘട്ട ലോഞ്ച് രാജ്യങ്ങളുടെ പട്ടികയിലാണ്. ഒന്നാം ഘട്ട രാജ്യങ്ങളില്‍ ഫോണും ഐപാഡും മാര്‍ച്ച് 31 മുതല്‍ തന്നെ ലഭ്യമായിരുന്നു.

You must be logged in to post a comment Login