ഐഫോണ്‍ സ്വന്തമാക്കാനായി പതിനേഴുകാരന്‍ ഒന്നാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

  ന്യൂഡല്‍ഹി : ഐഫോണ്‍ സ്വന്തമാക്കാനായി പതിനേഴുകാരന്‍ ഒന്നാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗണേശ് എന്ന ആറുവയസുകാരനാണ് കൊലചെയ്യപ്പെട്ടത്. ഡല്‍ഹിയിലെ പാര്‍ക്കില്‍ നിന്നും കുട്ടിയുടെ മൃതദേഹം ലഭിച്ചതോടെയാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞു തുടങ്ങിയത്. തുടര്‍ന്ന് മാതാപിതാക്കളുടെ മുന്നില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചശേഷം കുട്ടിയുടെ വീട്ടുകാരില്‍ നിന്നും പണം തട്ടാനായിരുന്നു പതിനേഴുകാരന്റെ ലക്ഷ്യം. ഗണേശിന്റെ അച്ഛന്‍ ഹൃദയ ശസ്ത്രക്രിയയ്ക്കായി അടുത്തിടെ ഒന്നരലക്ഷത്തോളം രൂപ ചെലവാക്കിയിരുന്നു. അതുകൊണ്ടുതന്നെ കുട്ടിയെ കാണാതാകുമ്പോഴും ഇവര്‍ പണം സംഘടിപ്പിച്ച് നല്‍കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.
വ്യാഴാഴ്ച രാത്രി 8:45ന് ട്യൂഷന്‍ കഴിഞ്ഞെത്തിയ ഗണേഷിനെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ കൗമാരക്കാരന്‍ തന്റെ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കാനായി ക്ഷണിക്കുകയും തുടര്‍ന്ന് കുട്ടിയുമായി പാര്‍ക്കിലെത്തിയ പ്രതി ഗണേഷിന്റെ കഴുത്ത് അറുക്കുകയും കുത്തി കൊലപ്പെടുത്തുകയും ചെയ്ത ശേഷം മൃതദേഹം പാര്‍ക്കിന്റെ ഒരു മൂലയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. താന്‍ പിടിക്കപ്പെടുമോ എന്ന ഭയമുള്ളതിനാലാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയത്.

You must be logged in to post a comment Login