ഐവറി കോസ്റ്റിലെ റിസോര്‍ട്ട് ടൗണില്‍ ഭീകരാക്രമണത്തില്‍ മരണം 16 ആയി

വെടിവയ്പ്പ് നടത്തിയവര്‍ അല്‍ഖ്വയ്ദയുടെ ഉത്തര ആഫ്രിക്കന്‍ സംഘമാണെന്നാണ് സൂചന. ആറ് പേരാണ് ആക്രമണം നടത്തിയതെന്ന് ഐവറികോസ്റ്റ് പ്രസിഡന്റ് പറഞ്ഞു.

terrorist

ഗ്രാന്‍ഡ് ബാസം: ഐവറി കോസ്റ്റിലെ റിസോര്‍ട്ട് ടൗണില്‍ അല്‍ഖ്വയ്ദയുടെ വടക്കന്‍ ആഫ്രിക്കന്‍ ബ്രാഞ്ചില്‍ നിന്നുള്ള ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ നാല് യൂറോപ്യന്‍സ് ഉള്‍പ്പെടെ മരണം 16 ആയി. ഗ്രാന്‍ഡ് ബാസം എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ചയാണ് ആക്രമണം ഉണ്ടായത്.

വെടിവയ്പ്പ് നടത്തിയവര്‍ അല്‍ഖ്വയ്ദയുടെ ഉത്തര ആഫ്രിക്കന്‍ സംഘമാണെന്നാണ് സൂചന. ആറ് പേരാണ് ആക്രമണം നടത്തിയതെന്ന് ഐവറികോസ്റ്റ് പ്രസിഡന്റ് പറഞ്ഞു. 14 പ്രദേശവാസികളുടെയും രണ്ട് സൈനികരുടെയും ജീവനാണ് നഷ്ടമായത്.

ഒരു ഫ്രഞ്ച് പൗരന്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടുവെന്ന് ഫ്രഞ്ച് വിദേശകാര്യ വക്താവ് അറിയിച്ചു. മറ്റുള്ളവര്‍ ഏതുരാജ്യത്തു നിന്നുള്ളവരാണെന്ന് വ്യക്തമല്ല. എന്നാല്‍ യൂറോപ്പില്‍ നിന്നുള്ള നാലു പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

രണ്ടുമാസം മുന്‍പ് ഐഎസ് ഭീകരര്‍ ആക്രമണം നടത്തിയതിന് തൊട്ടടുത്ത സ്ഥലത്താണ് ഇന്നലെ ആക്രമണം ഉണ്ടായിരിക്കുന്നത്.

You must be logged in to post a comment Login