ഐസിഐസിഐ ബാങ്ക് തട്ടിപ്പ്: സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: ഐസിഐസി.ഐ ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. ബാങ്ക് സിഇഒ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനും വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിനും എതിരേയാണ് അന്വേഷണം.

വായ്പ തട്ടിപ്പുകേസില്‍ നേരത്തെ ചന്ദ കൊച്ചാറിനും ആക്‌സിസ് ബാങ്ക് സി.ഇ.ഒ ശിഖ ശര്‍മയ്ക്കും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്(എസ്.എഫ്.ഐ.ഒ) സമന്‍സ് അയച്ചിരുന്നു.

ഐ.സി.ഐ.സി.ഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് പ്രവര്‍ത്തന മൂലധനത്തിനായി 3280 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. ഇതില്‍ ഐ.സി.ഐ.സി.ഐ മാത്രം 405 കോടി രൂപയാണ് വായ്പ നല്‍കിയത്.

വീഡിയോകോണ്‍ കമ്പനിക്കു 3,250 കോടി രൂപയാണ് ഐസിഐസിഐ ബാങ്ക് വായ്പ നല്‍കിയത്. വീഡിയോകോണിനു വായ്പ നല്‍കാനുള്ള തീരുമാനത്തിനു പിന്നിലും സിഇഒ ചന്ദ കൊച്ചാറാണെന്ന് ബാങ്ക് ചെയര്‍മാന്‍ എംകെ ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു.

You must be logged in to post a comment Login