ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് അശ്വിന്‍

aswin
ദുബായ് : ന്യൂസിലന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കരുത്തുറ്റ പ്രകടനം കാഴച്ച വെച്ച ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഐസിസി റാങ്കിങ്ങില്‍ ഒന്നാം വീണ്ടും സ്ഥാനത്ത്. 900 പോയിന്‌റുകള്‍ വാരിക്കൂട്ടിയാണ് അശ്വിന്‍ ഒന്നാം സ്ഥാനത്തെത്തിയത്. 878 പോയിന്റുള്ള ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിനാണ് രണ്ടാം സ്ഥാനത്ത് . ഇംഗ്ലീഷ് താരങ്ങളായ ആന്‍ഡേഴ്‌സണും സ്റ്റ്യുവര്‍ട്ട് ബ്രോഡും മൂന്നും നാലും സ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

ബാറ്റ്‌സ്മാന്‍മാരില്‍ അജിങ്ക്യ രഹാനെയാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം 825 പോയിന്റാണ് രഹാനെ നേടിയത്. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് പട്ടികയില്‍ ആറാം സ്ഥാനത്തുമുണ്ട്.

You must be logged in to post a comment Login