ഐ എം വിജയന്‍ തിരിച്ചെത്തുന്നു

ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ വീണ്ടും കളിക്കളത്തിലേക്ക് തിരികെയെത്തുന്നു. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐ. എം വിജയന്‍ ബൂട്ടണിയുന്നത്. കേരളാ പോലീസിന്റെ ജേഴ്‌സിയണിഞ്ഞ് ഡ്യുറണ്ട് കപ്പ് മത്സരത്തിലാണ് ഐ. എം വിജയന്‍ കളിയ്ക്കാന്‍ ഇറങ്ങുന്നത്.

I.M.Vijayan

നാല്‍പ്പത്തിനാലുകാരനായ ഐഎം വിജയന്‍ 20052006 സീസണില്‍ ബംഗ്‌ളാദേശിന് വേണ്ടിയാണ് അവസാനമായി കളിക്കളത്തില്‍ ഇറങ്ങിയത്. അദ്ദേഹം ഫുട്‌ബോള്‍ രംഗത്തു നിന്നും വിരമിച്ചു എന്നായിരുന്നു പൊതുവേയുള്ള  ധാരണ. എന്നാല്‍ ഡ്യുറണ്ട് മത്സരത്തിലൂടെയുള്ള തീരിച്ചുവരവ് ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ്.

You must be logged in to post a comment Login