നാവിക സേനയുടെ അന്തര്‍വാഹിനിയില്‍ വന്‍ തീപിടുത്തം; 18 നാവികസേനാംഗങ്ങള്‍ മരിച്ചു

നാവികസേവനയുടെ അന്തര്‍വാഹിനി ഐ എന്‍ എസ് സുന്ധുരക്ഷിന് തീപിടിച്ച് പതിനെട്ട് നാവികസേനാംഗങ്ങള്‍ മരിച്ചുവെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി 12 മണിയോടു കൂടിയാണ് തീപിടുത്തം ഉണ്ടായത്.

inssindhu

അന്തര്‍ വാഹിനിയിലുണ്ടായിരുന്ന സ്‌ഫോടന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ചയാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് നാവിക സേന അറിയിച്ചു. എന്നാല്‍ മുങ്ങിക്കപ്പലിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. കപ്പല്‍ കടലിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയാണ്.

സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കടലിലേക്ക് ചാടിയതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നാവികസേന മേധാവി ഡി.കെ ജോഷി മുംബൈയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. കപ്പല്‍ മുങ്ങിയത് സംബന്ധിച്ച് എ.കെ ആന്റണി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.

 

 

 

 

 

You must be logged in to post a comment Login