ഐ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം; തല്‍ക്കാലം നടപടിയില്ലെന്ന് മുല്ലപ്പള്ളി

 

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തിയുള്ള കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗത്തില്‍ തല്‍ക്കാലം നടപടിയില്ലെന്ന് റിപ്പോര്‍ട്ട്.

ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തി വേണ്ട അച്ചടക്ക നടപടിയെടുക്കുമെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി പറഞ്ഞിരുന്നത്. എന്നാല്‍, ചെന്നിത്തല വീണ്ടും സംസാരിച്ചതിനെ തുടര്‍ന്നാണ് കടുത്ത നിലപാട് വേണ്ടെന്ന് മുല്ലപ്പള്ളി തീരുമാനിച്ചത്. ഇതോടെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നടപടി വേണ്ടെന്ന് തീരുമാനിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് സമയത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരനും രംഗത്തെത്തിയിരുന്നു. എന്നാല്‍, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാമെന്നും കടുത്ത നടപടിയിലേക്ക് നീങ്ങരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടെന്നാണ് സൂചന. ചെന്നിത്തലയുടെ അറിവോടെയാണ് രഹസ്യയോഗം വിളിച്ചതെന്ന് ചില നേതാക്കള്‍ നേതൃത്വത്തോട് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

You must be logged in to post a comment Login