ഐ ട്രാക്കിംഗ്‌ ടെക്‌നോളജി വസ്‌ത്രങ്ങളില്‍

ഈ വസ്‌ത്രത്തിലേക്ക്‌ ആരെങ്കിലും തുറിച്ചുനോക്കിയാല്‍ വേഗം മനസിലാവും. എങ്ങനെയെന്നല്ലേ? ഉടന്‍ തന്നെ വസ്‌ത്രം പ്രകാശിക്കും! കാനഡയിലെ ഒരു പ്രമുഖ ഫാഷന്‍ ഡിസൈനറായ യിങ്‌ ഗാവോ ആണ്‌ ആരെങ്കിലും നോക്കിയാല്‍ പ്രകാശിക്കുന്ന വസ്‌ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

ഒരാള്‍ തുറിച്ചുനോക്കുകയാണെങ്കില്‍ പ്രകാശിക്കുന്ന വസ്‌ത്രത്തില്‍ ഐ ട്രാക്കിംഗ്‌ ടെക്‌നോളജിയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. വെളിച്ചം ഓഫ്‌ ആക്കാനുള്ള സൗകര്യവും വസ്‌ത്രത്തിലുണ്ടെന്ന്‌ ഗാവോ ഡെസീന്‍ മാഗസിനോട്‌ പറഞ്ഞു. പ്രകാശം പരത്തുന്ന രു ഡിസൈനിലുള്ള വസ്‌ത്രങ്ങളാണ്‌ ഗാവോ തയ്യാറാക്കിയിരക്കുന്നത്‌. ലൂമിന്‍സെന്റ്‌ പോലുള്ള നൂല്‌ ഉപയോഗിച്ചാണ്‌ വസ്‌ത്രം നിര്‍മിച്ചത്‌.

 

 

You must be logged in to post a comment Login