ഐ.ഡി.ബി.ഐ. ബാങ്കിന്റെ അടിസ്ഥാന നിരക്കുകളില്‍ കുറവു വരുത്തി

idbi
കൊച്ചി: ഐ.ഡി.ബി.ഐ. ബാങ്ക് അടിസ്ഥാന നിരക്കുകള്‍ 9.65 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായി കുറച്ചു. ബാങ്കിന്റെ മാര്‍ജിനല്‍ കോസ്റ്റ് ഫണ്ട് ബെയ്‌സ്ഡ് നിരക്കുകളിലും (എം.സി.എല്‍.ആര്‍.) കുറവു വരുത്തിയിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ കുറവു വരുത്തിയ നിരക്കുകള്‍ പ്രാബല്യത്തിലാവും.

എം.സി.എല്‍.ആറില്‍ 2016 ഏപ്രില്‍ മുതല്‍ ഇതുവരെ 30 മുതല്‍ 60 അടിസ്ഥാന പോയിന്റുകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. എം.സി.എല്‍.ആറില്‍ വരുത്തിയ കുറവുകള്‍ ചെറുകിട വായ്പകളിലും കോര്‍പ്പറേറ്റ് മേഖലകളിലെ വായ്പകളിലും വര്‍ധനവിനു വഴി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You must be logged in to post a comment Login