ഐ.പി.എല്‍ വാതുവെപ്പ്: കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസിന്റെ കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും. കേസില്‍ ശ്രീശാന്ത് ഇരുപത്തിയൊമ്പതാം പ്രതിയാണ്. അജിത് ചാന്ദിലയാണ് ഒന്നാം പ്രതി. ശ്രീശാന്തിനെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി.ശ്രീശാന്തിനെതിരെ മക്കോക്ക നിയമപ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. മക്കോക്ക നിയമം നിലനില്‍ക്കും. Sreesanth-in-sad-mood-hd-widescreen-picture1

വാതുവെപ്പ് നടന്നത് ശ്രീശാന്തിന്റെ പൂര്‍ണ അറിവോടെയാണെന്നും ഇതില്‍ ശ്രീശാന്തിന് വ്യക്തമായ പങ്കുണ്ടെന്നും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ പറഞ്ഞു.ശ്രീശാന്തിന്റെ ഫോണ്‍ സംഭാഷണങ്ങളും സിസിടിവി ദൃശ്യങ്ങളും കുറ്റപത്രത്തിനോടൊപ്പം ഹാജരാക്കും.ജിജു ജനാര്‍ദ്ദനനും ശ്രീശാന്തും തമ്മിലുള്ള ഫോണ്‍ സംഭാഷണം പ്രധാന തെളിവാണ്. ജിജു വാതുവെപ്പുകാരുമായി സംസാരിച്ചതും തെളിവായെടുക്കും.

You must be logged in to post a comment Login