ഐ.പി.എല്‍ വാതുവെപ്പ്: വാര്‍ത്താ ചാനലിനെതിരെ ധോണിയുടെ ഹര്‍ജി

ചെന്നൈ: ഐ.പി.എല്‍ വാതുവെപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്. ധോണിക്ക് പങ്കുണ്ടെന്ന വാര്‍ത്ത നല്‍കിയ സീ ടിവി വാര്‍ത്താ ചാനലിനെതിരെ ഹരജി.

മദ്രാസ് ഹൈകോടതിയിലാണ് ധോണി മാനനഷ്ടക്കേസ് നല്‍കിയത്. അപകീര്‍ത്തിപരമായ വാര്‍ത്ത സംപ്രേക്ഷപണം ചെയ്‌തെന്നാണ് പരാതിയില്‍ ധോണി ആരോപിക്കുന്നത്. 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധോണിയുടെ ഹരജി പരിഗണിച്ച ഹൈകോടതി വാതുവെപ്പ് സംബന്ധിച്ച വാര്‍ത്തകളും അഭിമുഖങ്ങളും സംപ്രേക്ഷണം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

You must be logged in to post a comment Login