ഐ.പി.എസ്സുകാരെ സൗന്ദര്യം നോക്കി വിലയിരുത്തരുത്: മെറിന്‍ ജോസഫ്

Merin-Joseph-IPS
കോട്ടയം: അതിസുന്ദരികളായ ഐ.പി.എസ്., ഐ.എ.എസ് ഓഫീസര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫ്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ എതിര്‍പ്പ് പരസ്യമാക്കി രംഗത്ത് എത്തിയിട്ടുള്ളത്. ഹിന്ദിയിലുള്ള വാര്‍ത്താ വെബ്‌സൈറ്റാണ് ഇന്ത്യയിലെ അതിസുന്ദരികളായ പത്ത് ഐ.പി.എസ്., ഐ.എ.എസ് ഓഫീസര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രത്യേകിച്ച് പ്രാദേശികഭാഷയില്‍ പ്രസിദ്ധീകരിക്കുന്നവ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെയും പുരുഷ കേന്ദ്രീകൃത വ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കുന്നതിനെയും മെറിന്‍ പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നുണ്ട്. സ്ത്രീകളെ വിലയിരുത്തേണ്ടത് അവരുടെ മുഖസൗന്ദര്യം നോക്കിയല്ല. സുന്ദരന്മാരായ ഐ.പി.എസ് ,ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പട്ടിക ഇതുവരെ കാണാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ടോയെന്നു ചോദിച്ചാണ് മെറിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

image

സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റിനു പിന്തുണയുമായി നിരവധി പേരാണ് എത്തിയിട്ടുള്ളത്.

 

You must be logged in to post a comment Login