ഐ ഫോണ്‍ 8 ല്‍ ത്രീഡി ക്യാമറ?പുതിയ ഫീച്ചറുമായി ആപ്പിളും എല്‍ജിയും

iphone-8

ആപ്പിള്‍ ഐ ഫോണ്‍ 8 ല്‍ വ്യത്യസ്ത ഫീച്ചറുകള്‍ക്കൊപ്പം  ത്രിഡി ക്യാമറയും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പുതിയ ഫീച്ചറിനായി ആപ്പിളിനൊപ്പം എല്‍ജിയും കൈകോര്‍ക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ത്രിമാന ഫോട്ടോഗ്രാഫി ലഭ്യമാക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ നിര്‍മ്മിക്കുകയാണ് ഇരുകമ്പനികളുടേയും ലക്ഷ്യമെന്ന് ദ കൊറിയ എക്കണൊമിക് ഡെയ്‌ലി എന്ന പത്രം പറയുന്നു.അടുത്ത വര്‍ഷം പകുതിയോടെ പുറത്തിറങ്ങുന്ന ഐഫോണ്‍ എട്ടില്‍ എല്‍ജി നെറ്റ്‌വര്‍ക്കിന്റെ 3ഡി ഡ്യുവല്‍ റിയര്‍ ക്യാമറ മൊഡ്യൂള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
എല്‍ജി ഇന്നോടെക് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയിലേക്ക് ത്രിഡി ക്യാമറ സാങ്കേതിക വിദ്യ എങ്ങനെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നാണ് ആപ്പിള്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. ത്രിഡി ക്യാമറയും അനുബന്ധ സാങ്കേതിക വിദ്യകളും എല്‍ജി ഇന്നോടെക്കിന് സ്വന്തമായുള്ള സാഹചര്യത്തില്‍ ഇരുകമ്പനികളുടേയും ഒരുമിച്ചുള്ള പ്രയത്‌നം ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ ഉദ്ദേശ്യലക്ഷ്യത്തില്‍ എത്തുമെന്നാണ് കരുതുന്നത്.
2011ല്‍ അവതരിപ്പിച്ച എല്‍ജി ഇന്നോടെക്കിന്റെ 3ഡി ക്യാമറ സാങ്കേതിക വിദ്യ നിലവില്‍ ഒപ്റ്റിമസ് 3ഡികളില്‍ ഉപയോഗിക്കുന്നുണ്ട്. ഐഫോണ്‍ 7ന്റെ ഡ്യുവല്‍ ക്യാമറകള്‍ എല്‍ജി ഇന്നോടെക്ക് ആണ് നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കിയതിന്റെ പത്താം വാര്‍ഷികത്തിലാണ് ഐഫോണ്‍ 8 എത്തുന്നത്. വരാനിരിക്കുന്ന ഐഫോണ്‍ പതിപ്പില്‍ വയര്‍ലെസ് ചാര്‍ജിങ്ങ് ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍. ആപ്പിള്‍ അനലിസ്റ്റ് മിങ് ചി ക്യൂ ആണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത സൈസുകളിലായിരിക്കും ഐഫോണ്‍ 8. 4.7 ഇഞ്ച് സ്‌ക്രീന്‍ സൈസും 5.5 ഇഞ്ച് സ്‌ക്രീന്‍ സൈസും. ഗ്ലാസ് കേസിങ്ങാണ് ഐഫോണ്‍ 8 ന്റെ മറ്റൊരു സവിശേഷത.

You must be logged in to post a comment Login