ഐ ലൗ മൈ ഡ്രസ്സ്: ബാലി കടൽത്തീരത്ത് അവധിയാഘോഷിച്ച് വിദ്യാ ബാലൻ

സിനിമ തിരക്കുകളിൽ നിന്നെല്ലാം മാറി ബാലിയില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് വിദ്യ ആരാധകർക്ക് മുമ്പിൽ പങ്കുവച്ചിരിക്കുന്നത്.

വസ്ത്രധാരണത്തെ പരിഹസിച്ചും  നിന്തരമായുള്ള ബോഡി ഷെയ്മിങ് നടത്തിയും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയവര്‍ക്ക് വ്യക്തമായ സൂചന നല്‍കിയാണ് വിദ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഐ ലൗ മൈ ഡ്രസ്സ് എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്.

മെറൂൺ നിറത്തിലുള്ള ​ഗൗൺ ധരിച്ചെടുത്തിരിക്കുന്ന താരത്തിന്റെ ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ‘എന്തുകൊണ്ട് എന്നെയും കൂടെ കൂട്ടിയില്ല’ എന്നാണ് ബോളിവുഡിന്റെ മറ്റൊരു താരസുന്ദരിയായ സൊണാക്ഷി സിന്‍ഹ കമന്റിട്ടിരിക്കുന്നത്.

മിഷന്‍ മംഗള്‍ ആണ് വിദ്യയുടെ ഏറ്റവും പുതിയ ചിത്രം. അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തില്‍ എത്തിയ പിങ്കിന്റെ തമിഴ് പതിപ്പിലും വിദ്യ വേഷമിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

You must be logged in to post a comment Login