ഒഐസിസി സമ്മേളനം സെപ്റ്റംബര്‍ ഒന്നിന് മക്കയില്‍

ജിദ്ദ:മുസ്‌ലിം തലസ്ഥാനങ്ങളുടെയും പട്ടണങ്ങളുടെയും സംഘടന (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കാപിറ്റല്‍സ് ആന്‍ഡ് സിറ്റീസ്-ഒഐസിസി)യുടെ 13 -ാമത് വാര്‍ഷികസമ്മേളനം സെപ്റ്റംബര്‍ ഒന്നിന് മക്കയില്‍ ആരംഭിക്കും.മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് മക്ക മുനിസിപ്പാലിറ്റിയാണ് ആതിഥ്യമരുളുന്നത്. സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രി അമീര്‍ ഡോ. മന്‍സൂര്‍ ബിന്‍ മുത്ഇബ്, മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Oicc_logo
സമ്മേളനത്തിന്റെ ഭാഗമായി ‘പരിസ്ഥിതി സംരക്ഷണനിയമങ്ങള്‍ സുസ്ഥിര വികസനത്തിന്’ എന്ന വിഷയത്തില്‍ സയന്‍സ് സിമ്പോസിയവും മുസ്‌ലിം നഗരങ്ങളുടെ പരിസ്ഥിതിസംരക്ഷണ മുദ്രകള്‍ പ്രകാശിപ്പിക്കുന്ന പ്രദര്‍ശനവും നടക്കും.ചടങ്ങില്‍ പഴയ മക്ക മേയര്‍മാരെ ആദരിക്കും.

You must be logged in to post a comment Login