ഒടുവില്‍ അര്‍ജന്റീനയെത്തി,ഖത്തറിനെ തോല്‍പ്പിച്ച് കോപ്പാ അമേരിക്ക ക്വാര്‍ട്ടറില്‍,ഹാപ്പി ബര്‍ത്ത് ഡേ മെസി

റിയോ: ഒടുവിലതു സംഭവിച്ചു.ലോകമെമ്പാടുമുള്ള അര്‍ജന്റൈന്‍ ആരാധകരുടെ പ്രാര്‍ത്ഥന ഫലിച്ചു.പിറന്നാള്‍ ദിനത്തില്‍ ഫുട്‌ബോളിന്റെ മിശിഖാ ലയണല്‍ മെസിയ്ക്ക് ഉശിരന്‍ സമ്മാനം നല്‍കി.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഖത്തറിനെ തോല്‍പ്പിച്ചത്. കൊളംബിയയോട് തോല്‍ക്കുകയും പരഗ്വെയോട് സമനിലക്കുരുക്കില്‍ പെടുകയും ചെയ്തതോടെ വിജയമല്ലാതെ മറ്റൊന്നും മെസിക്കൂട്ടത്തിന് മുന്നിലില്ലായിരുന്നു. കളിയുടെ നാലാം മിനിട്ടില്‍ ലൗട്ടാറോ മാര്‍ട്ടിനെസും 82ാം മിനിട്ടില്‍ സെര്‍ജിയോ അഗ്യൂറയുമാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്.

പരഗ്വെയെ ഒരു ഗോളിന് തോല്‍പ്പിച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി.ഗ്രൂപ്പിലെ മൂന്നു കളികളും ജയിച്ച അവര്‍ക്ക് ഒമ്പതു പോയിന്റാണ്. ഒരു ജയവും ഒരു സമനിലയുമായി അര്‍ജന്റീനയ്ക്ക് നാലും

You must be logged in to post a comment Login