ഒടുവില്‍, പാരീസിലും ഓട്ടോറിക്ഷകള്‍

കടലു കടന്നെത്തിയ ഓട്ടോറിക്ഷകള്‍ പാരീസ് നഗരം കീഴടക്കുന്നു. ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ചുരുങ്ങിയ ചെലവില്‍ ടാക്‌സി സൌകര്യം ഒരുക്കുന്ന ഓട്ടോറിക്ഷകള്‍ പാരീസില്‍ അതിവേഗം പെരുകുകയാണ്. ടാക്‌സി കാബുകളേക്കാള്‍ കുറഞ്ഞ നിരക്ക് മാത്രം ഈടാക്കുന്ന ഓട്ടോകള്‍ വിനോദ സഞ്ചാരികളാണ് കൂടുതലായി ഉപയോഗിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന സാഹചര്യങ്ങളാണ് ഓട്ടോകളുടെ എണ്ണം കൂട്ടിയത്. ഇനിയും ഒട്ടോറിക്ഷകള്‍ക്ക് സാദ്ധ്യതകള്‍ ഏറെയാണെന്നാണ് നിഗമനം.

2011ലാണ് ഫ്രഞ്ച് തലസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ എത്തുന്നത്. പിന്നീട് കൂടുതല്‍ പേര്‍ ഓട്ടോയുമായി എത്തി. ഇപ്പോള്‍ അമ്പതോളം ഓട്ടോകള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈഫല്‍ ടവര്‍, ല്യൂവ്‌റ് മ്യൂസിയം തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പരിസരങ്ങളിലെല്ലാം ഇപ്പോള്‍ ഓട്ടോകളുണ്ട്.

തിളങ്ങുന്ന നിറങ്ങളിലാണ് പല ഓട്ടോകളും. ന്യൂയോര്‍ക്ക് കാബുകളുടെ സവിശേഷതയായ മഞ്ഞയും കറുപ്പും വെളുപ്പം കലര്‍ന്ന നിറങ്ങള്‍ ഉപയോഗിക്കുന്ന ഓട്ടോകളും ഏറെയുണ്ട്. തായ്‌ലാന്റില്‍നിന്നാണ് പാരീസിലേക്ക് ഓട്ടോകള്‍ ഇറക്കുമതി ചെയ്യുന്നത്. 12,000 ഡോളറാണ് വില

You must be logged in to post a comment Login