ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു


തിരുവനന്തപുരം: മാര്‍ച്ചില്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ആദ്യമായാണ് സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പേ ഒന്നാംവര്‍ഷ ഫലം പ്രസിദ്ധീകരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെയും എന്‍ഐസിയുടെയും വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും.

സാധാരണ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഒന്നാംവര്‍ഷ ഫലം പ്രസിദ്ധീകരിക്കുന്നത്. ഇത്തവണ രണ്ടു സര്‍വറുകളിലായി ഒന്നും രണ്ടും വര്‍ഷ പരീക്ഷകളുടെ ടാബുലേഷന്‍ ജോലികള്‍ ഒരേസമയം ചെയ്തതു കൊണ്ടാണ് നേരത്തേ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം വിതരണത്തിന് എത്തിക്കും. ഒന്നാംവര്‍ഷക്കാരുടേതു ജൂണ്‍ അവസാനവാരവും. സേ പരീക്ഷ ഏഴു മുതല്‍ 13 വരെയാണ്.

ഇത്തവണ ഒന്നാംവര്‍ഷ ഫലം നേരത്തേ വന്ന സാഹചര്യത്തില്‍, ഒന്നാം വര്‍ഷക്കാരുടെ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ അവസാനം നടത്തുന്നതു പരിഗണനയിലാണെന്നു പരീക്ഷാ സെക്രട്ടറി കെ.ഇമ്പിച്ചിക്കോയ അറിയിച്ചു. സാധാരണ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുന്നത്.

ഫലം അറിയാം

http://keralaresults.nic.in/dhsefy17hfes/swr_dhsefy.htm

http://keralaresults.nic.in/

You must be logged in to post a comment Login