ഒന്നാം നിര സ്മാര്‍ട്ട് ഫോണുകള്‍ക്ക് വെല്ലുവിളിയായി എല്‍ജി ജി2

ലോക സ്മാര്‍ട്ട്് ഫോണ്‍ വിപണിയില്‍ സാംസങിനെ വെല്ലാനൊരു എതിരാളിയില്ലെന്നായിരുന്നു ഇതുവരെയുളള സ്ഥിതി. എന്നാല്‍ സൗത്ത് കൊറിയയില്‍ നിന്ന് എല്‍ജി ജി2 എത്തിയതോടെ അതും മാറി കിട്ടിയെന്നാണ് പൊതുവേയുളള വിലയിരുത്തല്‍. ആപ്പിളിന്റെ ഐ ഫോണ്‍,സാംസങ് ഗാലക്‌സി എസ് 4, സോണി എക്‌സ്പീരിയ ദ, എച്ച്ടിസി വണ്‍, മോട്ടറോള എക്‌സ് എന്നീ ഒന്നാം നിര സ്മാര്‍ട്ട്് ഫോണുകള്‍ കനത്ത വെല്ലുവിളിയാകും ഈ സൗത്ത് കൊറിയന്‍ അവതാരം. എല്‍ജി കഴിഞ്ഞ വര്‍ഷം വിപണിയിലിറക്കി വിജയിപ്പിച്ചെടുത്ത ഒപ്റ്റിമസ് ജിയുടെ വമ്പന്‍ വിജയത്തെ തുടര്‍ന്നാണ് ജി2 പുറത്തിറക്കിയത്.

Untitled-2 copyലോകത്തിലെ ഏറ്റവും ശക്തിയുള്ള ഫോണ്‍ പ്രൊസസ്സറായ 2.26GHz ക്യുയല്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ആണ് ഫോണില്‍ എല്‍ജി ഒരുക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ ഈ പ്രോസസ്സറില്‍ ലഭ്യമാവുന്ന ആദ്യ സ്മാര്‍ട് ഫോണായിരുക്കും എല്‍ജി ജി2.ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ 4.2.2 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 3000ാഅവ ബാറ്റിറിയാണ് ശക്തിപകരുക. 2 ജിബി റാമുള്ള ഫോണില്‍ 4ജി എല്‍ടിഇ സംവിധാനമുണ്ട്. 16 ജിബി 32 ജിബി എന്നീ സ്‌റ്റോറേജ് ഓപ്ഷനുകളില്‍ ലഭ്യമാണ്. കറുപ്പും വെളുപ്പും നിറങ്ങളിലാണ് ഫോണ്‍ വിപണയിലെത്തുക. 1080*1920 പിക്‌സലോടുകൂടിയ 5.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.

ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസറുള്ള 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 2.1 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമാണ് ഫോണിന്റെ മറ്റൊരു മുതല്‍കൂട്ട്.സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നോ ട്രെയിനില്‍ നിന്നോ ചിത്രങ്ങളെടുക്കുകയാണെങ്കില്‍ ഉണ്ടായേക്കാവുന്ന ഷേക്ക് ഒഴിവാക്കാന്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസര്‍ കൊണ്ടാവും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 13 മെഗാപിക്‌സലില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസര്‍ ഘടിപ്പിക്കുന്ന ആദ്യ ഫോണാണ് ജി2. ഡിസൈനിലും വിപ്ലവകരമായ കുറ്റമറ്റൊരു പുതുമ കൊണ്ടു വരാന്‍ എല്‍ജിക്ക് കഴിഞ്ഞിട്ടുണ്ട്.വിരലടയാളവും അഴുക്കുകളും പറ്റിപ്പിടിക്കാന്‍ സാധ്യതയുള്ള മിനുമിനുസമുള്ള പുറംചട്ടയാണ് ഉള്ളതെങ്കിലും പിന്‍ഭാഗത്തായി ഘടിപ്പിച്ചിട്ടുള്ള നാവിഗേഷന്‍ ബട്ടണ്‍ ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുന്ന ഒന്നു കമ്പനിയുടെ വാദത്തിനൊപ്പം ഉപഭോക്താക്കളും സമ്മതിക്കുന്നുണ്ട്.എല്‍ജി വിപ്ലവം സൃഷ്ടിക്കുമോയെന്നു കാത്തിരിക്കണം.

 

 

You must be logged in to post a comment Login