ഒപെക് ഉത്പാദനം കുറച്ചു;അസംസ്‌കൃത എണ്ണവില ഉയരുന്നു

 

ന്യൂയോര്‍ക്ക്: ഒപെകിന്റെ നിര്‍ദേശമനുസരിച്ച് ഉത്പാദനം കുറയ്ക്കാന്‍ ഇറാനും വെനെസുലെയും തീരുമാനിച്ചതോടെ അസംസ്‌കൃത എണ്ണവില കൂടി 2019ലെ ഉയര്‍ന്ന നിലവാരമായ ബാരലിന് 65 ഡോളറിലെത്തി ബ്രന്റ് ക്രൂഡ് വില. ഒപെക് രാജ്യങ്ങള്‍ ഒട്ടാകെ പ്രതിദിനം 12 ലക്ഷം ബാരല്‍ ഉത്പാദനം കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അസംസ്‌കൃത എണ്ണവില ആഗോളതലത്തില്‍ മൂന്ന് മാസത്തെ ഉയരത്തിലാണ്. ഈയാഴ്ചതന്നെ 4.5 ശതമാനം വിലവര്‍ധനയുണ്ടായി. ഒപെക് രാജ്യങ്ങളെക്കൂടാതെ റഷ്യയും ഉത്പാദനത്തില്‍ കുറവുവരുത്തിയതും വിലവര്‍ധനവിന് കാരണമായി. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ റഷ്യ പ്രതിദിനം 80,00090,000 ബാരല്‍ ഉത്പാദനം കുറച്ചുതുടങ്ങിയിട്ടുണ്ട്

You must be logged in to post a comment Login