ഒപ്പാറ ബ്രൗസര്‍ വില്‍പ്പനയ്ക്ക്; വാങ്ങുവാന്‍ മൈക്രോമാക്‌സും രംഗത്ത്

Untitled-2 copyവാഷിംഗ്ടണ്‍: ഗൂഗിളിന്റെ ക്രോം, മൈക്രോസോഫ്റ്റിന്റെ എഡ്ജ്, ആപ്പിളിന്റെ സഫാരി എന്നിങ്ങനെ ബ്രൗസറുകള്‍ പരിഷ്‌കരിച്ച് വിപണി പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒപ്പാറ ബ്രൗസര്‍ വില്‍പ്പനയ്ക്കുവച്ചിരിക്കുന്നു. ലോക ബ്രൗസിങ്ങ് വിപണിയില്‍ ഒപ്പാറ അഞ്ചാം സ്ഥാനത്താണ്.
20 കൊല്ലമായി കംപ്യൂട്ടര്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ സജീവ സാന്നിധ്യമായിരുന്ന ഒപ്പാറ ബ്രൗസര്‍. ഒരു കാലത്ത് മൊബൈലില്‍ എതിരാളികള്‍ ഇല്ലാത്ത ബ്രൗസര്‍ ആയിരുന്നു. എന്നാല്‍  ടച്ച് സക്രീനുകളുടെ വരവിനു മുമ്പ് മൊബൈലില്‍ മറ്റ് ബ്രൗസറുകളും ലഭിച്ചതോടെ ഒപ്പാറയുടെ ആരാധകര്‍ കുറഞ്ഞു.
എന്നാല്‍ ഒപ്പാറ വില്‍പ്പനയ്ക്കുവച്ച വാര്‍ത്ത അറിഞ്ഞ് നിരവധി കമ്പനികള്‍ രംഗത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് ഒപ്പാറയുടെ ഓഹരി വിലയിലും വര്‍ദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്.
ഒപ്പാറ വാങ്ങാന്‍ മുന്നിലുള്ള കമ്പനികളില്‍ യാഹൂവും, ഇന്ത്യന്‍ മൊബൈല്‍ നിര്‍മ്മാതക്കളായ മൈക്രോമാക്‌സ് പോലെയുള്ള കമ്പനികള്‍ രംഗത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

You must be logged in to post a comment Login