ഒബാമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തെഴുതിയ സ്ത്രീ മാനസികരോഗി

ബരാക്ക് ഒബാമയ്ക്ക് കൊല്ലുമെന്ന് ഭീഷണിക്കത്തെഴുതിയ സ്ത്രീയ്‌ക്കെതിരെ യുഎസ് കോടതി കുറ്റം ചുമത്തി.ഡിസംബര്‍ 19നാണ് ഈ കത്തിനെ കുറിച്ചുള്ള വിവരം രഹസ്യാന്വേഷണ വിഭാഗം പുറത്തുവിടുന്നത്. ഡിസംബര്‍ 26ന് കത്തെഴുതിയ ഡെന്നീസ് ഒനീലിനെ (57) പോലീസ് അറസ്റ്റുചെയ്തു. ഇപ്പോഴും അവര്‍ കസ്റ്റഡിയിലാണ്.


ടെഡി ബെയര്‍ പാരഡൈസ് എന്ന അപരനാമത്തിലാണ് കത്തെഴുതിയത്. വൈദ്യപരിശോധനയെ തുടര്‍ന്ന് ഇവര്‍ മാനസികരോഗിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

You must be logged in to post a comment Login