ഒമാനില്‍ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയ മലയാളിയുടെ മൃതദേഹം കണ്ടെത്തി; കൊലപാതകത്തിനു പിന്നിലെ ലക്ഷ്യം കവര്‍ച്ച

വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ നാട്ടില്‍ നിന്നും ഭാര്യ ജോണിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ജോണ്‍ ഫോണ്‍ എടുത്തിരുന്നില്ല. ശനിയാഴ്ച വീണ്ടും ഫോണ്‍ വിളിച്ചെങ്കിലും ബെല്ലടിച്ചതല്ലാതെ മറുപടിയുണ്ടായില്ല.

3

  • സ്വന്തം ലേഖകന്‍

കോട്ടയം: ഒമാനില്‍ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടു പോയ മലയാളിയായ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ജോണിന്റെ മൃതദേഹം മസ്‌ക്കറ്റ് മില്‍ട്ടറി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കോട്ടയം മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ ഫിലിപ്പി (47)ന്റെ മൃതദേഹമാണ് മസ്‌കറ്റില്‍ നിന്ന് 400 കിലോമീറ്റര്‍ ഉള്ളിലുള്ള ഇബ്രിയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഒമാനില്‍ ജോലി ചെയ്യുന്ന ഒരാള്‍ ഫിലിപ്പിന്റെ സഹോദരന്‍ ജേക്കബ് ഫിലിപ്പിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ബ്രി ബുറൈമി റോഡിലെ അല്‍ മഹാ പെട്രോള്‍ പമ്പില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി സൂപ്പര്‍വൈസറായി ജോലി നോക്കി വന്നിരുന്ന ജോണ്‍ ഫിലിപ്പിനെ സനീനയിലെ പമ്പില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കാണാതായത്. പമ്പിലും സമീപത്തെ കടയിലും മോഷണം നടത്തിയ അക്രമികള്‍ ജോണിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ നാട്ടില്‍ നിന്നും ഭാര്യ ജോണിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ജോണ്‍ ഫോണ്‍ എടുത്തിരുന്നില്ല. ശനിയാഴ്ച വീണ്ടും ഫോണ്‍ വിളിച്ചെങ്കിലും ബെല്ലടിച്ചതല്ലാതെ മറുപടിയുണ്ടായില്ല. ഞായറാഴ്ച വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീട് ടൈംസ് ഓഫ് ഒമാനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലൂടെയാണ് വിവരം ബന്ധുക്കളറിഞ്ഞത്.

ജോണിനു പുറമേ കൊല്ലം സ്വദേശിയായ ബാബുവും ഒരു ഒമാന്‍ സ്വദേശിയുമാണ് പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്നത്. റംസാന്‍ പ്രമാണിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ജോണ്‍ ഫിലിപ്പ് മാത്രമേ പമ്പില്‍ ഉണ്ടായിരുന്നുള്ളു. ശനിയാഴ്ച രാവിലെ ബാബു ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ ജോണ്‍ പമ്പിലുണ്ടായിരുന്നില്ല. മാത്രമല്ല ഓഫീസില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയത് കവര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു.

തറയില്‍ വീണ രക്തം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് തുടയ്ക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. പെട്രോള്‍ പമ്പിലെ സി.സി ടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌കും നഷ്ടപ്പെട്ടിരുന്നു. ജോണിന്റെ കാറും തൊഴില്‍ കാര്‍ഡും ഒരു മൊബൈല്‍ ഫോണും സ്ഥലത്ത് നിന്നു ലഭിച്ചിരുന്നു.ജോണിന്റെ ഭാര്യ ബിനു. മക്കള്‍ റോണക്, ആന്‍ മേരി.

ഒമാനില്‍ കൊല്ലപ്പെട്ട മണര്‍കാട് സ്വദേശിയുടെ മൃതദേഹം അടുത്ത ആഴ്ച നാട്ടിലെത്തിക്കാനാവുമെന്ന പ്രതീക്ഷയുമായി ബന്ധുക്കള്‍. കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഇതു സംബന്ധിച്ചു ഉറപ്പു ലഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്നും നാളെയും ഒമാനില്‍ അവധിയായതിനാല്‍ ഞായറാഴ്ച മാത്രമെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി ആരംഭീക്കൂ.മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ചു പട്രോള്‍ പമ്പ് അധികൃതര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കുന്നുണ്ടെന്നു ബന്ധുക്കള്‍ അറിയിച്ചു. പന്ത്രണ്ടു വര്‍ഷത്തോളമായി ജോണ്‍ ഫിലിപ്പ് ഇബ്രി ബുറൈമി റോഡില്‍ സനീനയിലെ അല്‍ മഹാ പെട്രോള്‍ പമ്പില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജോണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി ജോണ്‍ ഫിലിപ്പിന്റെ ജേഷ്ഠന്‍ ജേക്കബ് ഫിലിപ്പ് പറഞ്ഞു.

You must be logged in to post a comment Login