ഒമാന്‍-ബ്രിട്ടന്‍ സഹകരണം ശക്തമാക്കാനൊരുങ്ങുന്നു; ഇരുരാജ്യങ്ങളിലേയും ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തി

 

മസ്‌കത്ത്: സഹകരണം ശക്തമാക്കാനൊരുങ്ങി ഒമാനും ബ്രിട്ടനും.ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗാവിന്‍ വില്യംസും തമ്മില്‍ മസ്‌കത്തില്‍ കൂടിക്കാഴ്ച നടത്തി. ബൈത്ത് അല്‍ ബര്‍ഖാ കൊട്ടാരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഒമാന്‍ ബ്രിട്ടന്‍ സഹകരണം ശക്തമാക്കുന്നതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി.

ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് ഹാരിബ് ബുസൈദി, ഒമാനിലെ ബ്രിട്ടീഷ് അംബാസഡര്‍ ഹാമിഷ് കൊവല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഗാവിന്‍ വില്യംസന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാഷ്ട്രങ്ങളും തമ്മില്‍ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് ഹാരിബ് ബുസൈദിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിന്റെയും പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് സംയുക്ത കരാറെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ട്.

You must be logged in to post a comment Login