ഒമ്പത് മണിക്കൂര്‍, 165 കേസുകള്‍; പിഴ ഈടാക്കിയത് 65,000 രൂപ; താരമായി ട്രാഫിക് ഉദ്യോഗസ്ഥന്‍

traficബംഗളൂരു: ട്രാഫിക് നിയമപാലകര്‍ക്ക് മാതൃകയായി ബംഗളൂരുവില്‍ നിന്നൊരു പൊലീസ് ഉദ്യോഗസ്ഥന്‍. മണിക്കൂറുകള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തും പിഴ ഈടാക്കിയുമാണ് ഉമേഷ് ഉദുപ എന്ന ട്രാഫിക് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ താരമായി മാറിയത്. കുബോണ്‍ പാര്‍ക്ക് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ഒന്‍പതു മണിക്കൂറുകള്‍ക്കിടയില്‍ ഉമേഷ് റജിസ്റ്റര്‍ 165 കേസുകള്‍. പിഴയിനത്തില്‍ ശേഖരിച്ചത് 65,000 രൂപ. ഹെല്‍മറ്റ് ധരിക്കാതിരിക്കുക, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുക തുടങ്ങിയവയ്ക്കാണ് മോട്ടോര്‍വാഹന നിയമപ്രകാരം പിഴ ഈടാക്കുകയും കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്. രാവിലെ 11 ന് ആരംഭിച്ച ജോലി ഉമേഷ് പൂര്‍ത്തിയാക്കിയതാകട്ടെ രാത്രി വൈകിയും. എന്തായാലും ഒറ്റ ദിവസം കൊണ്ടുതന്നെ ഉമേഷ് താരമായി മാറിക്കഴിഞ്ഞു.

ആറു മാസം മുന്‍പാണ് കുബോണ്‍ പാര്‍ക്ക് ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ ഉമേഷ് നിയമിതനായത്.

You must be logged in to post a comment Login