ഒരാഴ്ച കഴിയും മുമ്പെ കാലാ നൂറ് കോടിയിലേക്ക്

രജനിയുടെ പുതിയ ചിത്രം കാലാ നൂറ്  കോടി ക്ലബിലേക്ക്. ചിത്രം പുറത്തിറങ്ങി നാലുദിവസത്തിനുള്ളിലാണ് നൂറ് കോടിയിലേക്ക് കടക്കുന്നത്. ചിത്രത്തിന് നല്ല പ്രതികരണമാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്നതെന്ന് നിര്‍മ്മാതാവായ ധനുഷും സംവിധായകനായ പാ രഞ്ജിത്തും പറയുന്നു.

സാറ്റലൈറ്റും മ്യൂസിക് റൈറ്റും ഉള്‍പ്പടെ റെക്കോഡ് തുകയാണ് ചിത്രം സ്വന്തമാക്കിയത്. 230 കോടി രൂപയാണ് ഇത് വഴി ചിത്രം നേടിയത്.

നേരത്തെ രജനിയുടെ രണ്ട് ചിത്രങ്ങള്‍ ഇരുന്നൂറ് കോടിയലധികം നേടിയിരുന്നു. ഇത് കൂടാതെ രണ്ട് ചിത്രങ്ങള്‍ നൂറ് കോടിയലധികം സ്വന്തമാക്കിയിരുന്നു. എന്തിരന്‍, കബാലി തുടങ്ങിയ ചിത്രങ്ങളെക്കാള്‍ തുക ചിത്രം സ്വന്തമാ്ക്കുമെന്ന പ്രതീക്ഷയിലാണ് രജനിയും ആരാധാകരും

You must be logged in to post a comment Login