ഒരു ഗ്ലാസ് നാരങ്ങാവെള്ളം രാവിലെ പതിവാക്കൂ; അമിത വണ്ണവും, ആരോഗ്യവും സംരക്ഷിക്കാം

lemon00
ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിച്ച് ദിവസം തുടങ്ങിയാല്‍ ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ മധുരം ഒഴിവാക്കി നാരങ്ങാ വെള്ളം കുടിക്കുന്നതാണ് നല്ലത്. അമിത വണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കും.

വൈറ്റമിന്‍ സി, ബി എന്നിവയ്‌ക്കൊപ്പം പൊട്ടാസ്യം, കാല്‍ഷ്യം, അയണ്‍ മഗ്‌നീഷ്യം എന്നിവയെല്ലാം നാരങ്ങയിലുണ്ട്. ക്ഷീണം അകറ്റുന്നതിനൊപ്പം ഉന്മേഷം നല്‍കുകയും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇതിന് കഴിയും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാനും നാരങ്ങ വെള്ളം കുടിയിക്കുന്നത് സഹായിക്കും.

ഇനി തണുത്ത വെള്ളം ഒഴിവാക്കി ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്താണ് കഴിക്കുന്നതെങ്കില്‍ ഏറ്റവും ഗുണപ്രദം. ദഹനം കൃത്യമായ രീതിയില്‍ നടക്കുമെന്ന് മാത്രമല്ല ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും നാരങ്ങ വെള്ളത്തിന് കഴിയും. കൂടാതെ ദിവസവും ഈ ശീലം തുടരുന്നത് പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാനും സഹായിക്കും.

സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട്, വായിലെ ബാക്ടീരിയകള്‍ എന്നിവയെ തടയാനും ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും നാരങ്ങയുടെ ഉപയോഗം കൊണ്ട് സാധ്യമാകും. അമിത വണ്ണം അകറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് വെറും വയറ്റില്‍ രാവിലെ കഴിക്കുന്നത് ശീലമാക്കുക.

You must be logged in to post a comment Login