ഒരു ദിവസത്തെ ഇന്റര്‍നെറ്റ് പായ്ക്കുമായി ബിഎസ്എന്‍എല്‍

നാലു രൂപയ്ക്ക് 20 എംബിയുടെ പുതിയ ഡേറ്റാ ഓഫര്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നു. ഒരു ദിവസമാണ് പായ്ക്കിന്റെ കാലാവധി.

BSNL
കൊച്ചി: ഒരു ദിവസത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കായും വളരെ ചെറിയ ഉപയോഗങ്ങള്‍ക്കായും കുഞ്ഞന്‍ ഇന്റര്‍നെറ്റ് പായ്ക്കുമായി ബിഎസ്എന്‍എല്‍. ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റ് ചെയ്യുകയും വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ വായിക്കുകയും ചെറിയ തോതില്‍ ഇന്റര്‍നെറ്റ് സര്‍ഫ് ചെയ്യുകയും മാത്രം ഉപയോഗമുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പദ്ധതി.

നാലു രൂപയ്ക്ക് 20 എംബിയുടെ പുതിയ ഡേറ്റാ ഓഫര്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നു. ഒരു ദിവസമാണ് പായ്ക്കിന്റെ കാലാവധി. വളരെ ചെറിയ ഡേറ്റ ഉപയോഗമുള്ളവരെ ലക്ഷ്യമിട്ടാണ് ഈ പുതിയ പായ്ക്ക് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഇതര മൊബൈല്‍ ഫോണുകളില്‍ ഡേറ്റ ഉപയോഗിക്കുന്നവരെയാണു പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. 13 മുതല്‍ നിലവില്‍ വരുന്ന പുതിയ പ്ലാന്‍ റിവിഷനില്‍ ഈ ഓഫര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാലു രൂപയുടെ കൂടെ സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ മൂന്നു രൂപ വരെ കൂട്ടാമെന്ന ഓപ്ഷന്‍ നല്‍കിയാണ് ബിഎസ്എന്‍എല്‍ പ്ലാന്‍! ഓരോ സര്‍ക്കിളിനും നല്‍കിയത്. കേരളം നാലു രൂപയ്ക്കു തന്നെ ഓഫര്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

You must be logged in to post a comment Login