ഒരു പന്ത് ബാക്കി നില്‍ക്കെ ഹൈദരാബാദിനെ വീഴ്ത്തി; പോയിന്റ് പട്ടികയില്‍ ചെന്നൈ ഒന്നാമത്

ഒരു പന്ത് ബാക്കി നില്‍ക്കെ ഹൈദരാബാദിനെ വീഴ്ത്തി; പോയിന്റ് പട്ടികയില്‍ ചെന്നൈ ഒന്നാമത്
ചെന്നൈ: ആവേശപ്പോരാട്ടത്തിനൊടുവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി ചെന്നൈയ്ക്ക് ആറു വിക്കറ്റ് ജയം. ഒരു പന്ത് ബാക്കി നിര്‍ത്തിയാണ് ചെന്നൈ ഹൈദരാബാദിനെ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മനീഷ് പാണ്ഡെയുടെയും ഡേവിഡ് വാര്‍ണറുടെയും ബാറ്റിങ് മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 175 റണ്‍സ്, ചെന്നൈ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.

53 പന്തില്‍ നിന്ന് 96 റണ്‍സെടുത്ത ഷെയ്ന്‍ വാട്സനാണ് ചെന്നൈയുടെ വിജയശില്‍പി. ആറ് സിക്സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു വാട്സന്റെ ഇന്നിങ്സ്. സുരേഷ് റെയ്ന 38 ഉം അമ്പാട്ടി റായിഡു പുറത്താകാതെ 21 റണ്‍സുമെടുത്തു. ഹൈദരാബാദിനുവേണ്ടി ഭുവനേശ്വര്‍ കുമാറും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ജയത്തോടെ പതിനൊന്ന് കളികളില്‍ നിന്ന് പതിനാറ് പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്തെത്തി. പത്ത് കളികളില്‍ നിന്ന് പത്ത് പോയിന്റുള്ള ഹൈദരാബാദ് നാലാമതാണ്.

You must be logged in to post a comment Login