ഒരു പരിശുദ്ധമായ പുരാതന ഹിമാലയൻ ഗ്രാമത്തിലൂടെ ഒരു യാത്ര.

സ്വർഗ്ഗത്തിലേക്കുള്ള പാത കഠിനമായിരിക്കുമെന്ന് പറയുന്നത് സത്യമാണെന്ന് തിരിച്ചറിയുന്ന ഒരു സഞ്ചാര പാത

ബാര ബംഗാൽ … പേര് സൂചിപ്പിക്കുന്ന പോലെ ബംഗാളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഗ്രാമമാണിത് .. ഹിമാചൽ പ്രദേശിലെ കൻഗ്ര Kangra ജില്ലയിൽ 2455 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം 4800 മീറ്റർ ഉയരമുള്ള കലിഹാനി ചുരത്തിനും 4766 മീറ്റർ ഉയരമുള്ള തംസാർ Thamsar ചുരത്തിനും ഇടയിൽ ഭൂമി ശാസ്ത്രപരമായി മൂന്ന് ഭാഗങ്ങളിലും കൂറ്റൻ പർവ്വതങ്ങളാലും ഒരു ഭാഗത്ത് കുതിച്ചൊഴുകുന്ന രവി നദിയാലും ചുറ്റപ്പെട്ട് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ നിൽക്കുന്ന ഒറ്റപ്പെട്ട് നിൽക്കുന്നു.

(ഒരു യതാർത്ഥ ട്രെക്കിംഗ് അനുഭവവും ഒറ്റപ്പെട്ടതും പേടിപ്പെടുത്തുന്നതമായ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ താൽപ്പര്യമുള്ള സഞ്ചാരികൾക്കായി സമർപ്പിക്കുന്നു)

ഇതാണ് ഇന്ത്യയിലെ ഏറ്റവും ഒറ്റപ്പെട്ട പോളിംഗ് ബൂത്തുകളിൽ ഒന്ന്.. പോളിംഗ് ഉദ്യോഗസ്ഥർ ഓരോ തെരഞ്ഞെടുപ്പിന് നാല് ദിവസം മുൻപെങ്കിലും 1850 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മണാലിയിൽ നിന്ന് ഇവിടേക്ക് നടന്ന് തുടങ്ങും.ജനാധിപത്യം ശക്തിപെടുത്താൻ.

ഗഡ്ഡി Gaddi ഗോത്ര വിഭാഗങ്ങൾ വസിക്കുന്ന ഏറ്റവും പുരാതനമായ ഈ ഗോത്ര ഗ്രാമത്തിൽ റോഡുകളോ ടെലഫോണോ മൊബൈൽ ഫോണോ കാണില്ല.. 400 പേരോളം താമസിക്കുന്ന ഇവിടേക്ക് വേനൽക്കാലത്ത് റേഷനും അവശ്യസാധനങ്ങളും കുതിരപ്പുറത്തെത്തിക്കും .. മഞ്ഞ്കാലത്ത് വാസയോഗ്യമല്ലാത്ത ഇവിടെ നിന്ന് ജനങ്ങൾ ധർമ്മശാലക്കടുത്തുള്ള ബിർ Bir എന്ന ഗ്രാമത്തിലേക്ക് ചേക്കേറും.

സർക്കാർ ലഭ്യമാക്കിയിട്ടുള്ള ഒരു സാറ്റലൈറ്റ് ടെലഫോൺ മാത്രമാണ് പുറം ലോകവുമായി ബന്ധപെടാനുള്ള ഏക മാർഗ്ഗം അതും എമർജൻസി കേസുകൾക്ക് മാത്രം.. ആധിത്യ മര്യാദയിൽ മുന്നിട്ട് നിൽക്കുന്ന ഇവർ പുറത്ത് നിന്നെത്തുന്നവരെ തികച്ചും മനോഹരമായ പുഞ്ചിരിയോടെ സ്വീകരിക്കുന്നു.. പുരാതനമായ നിർമ്മാണ രീതികൾ അവലംബിച്ച് കല്ലും മണ്ണും പൈൻ മരത്തിന്റെ കാതലും ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഇവിടുത്തെ വീടുകളിൽ താമസിച്ച് രാജ്മയും ചോളവും കൃഷി ചെയ്യുന്നു ഗ്രാമീണർ .. കഞ്ചാവ് ചെടികളും ഇവിടെ സമൃദ്ധമായി വളരുന്നത് കാണാം . ആധുനിക ജീവിതരീതികൾ ഒരു ശതമാനം പോലും ഗ്രാമീണർ ഉപയോഗിക്കുന്നില്ല അവർ അതാഗ്രഹിക്കുന്നുമില്ല

ഹിമാലയൻ റേഞ്ചിലെ ഏറ്റവും കഠിനമായ ഒരു ട്രെക്കിംഗ് റൂട്ടായി ഇത് കണകാക്കപ്പെടുന്നു. നിരവധി അന്തർദേശീയ മാധ്യമങ്ങൾ പോലും ചർച്ചയാക്കിയിട്ടുള്ള ഈ ഗ്രാമത്തിൽ അത്ര എളുപ്പത്തിലൊന്നും എത്താനാകില്ല .. 65 കിമീ അകലെയാണ് ഗതാഗത യോഗ്യമായ റോഡുള്ളത് ഈ ഗ്രാമത്തിനടുത്ത് .പൂർണ്ണമായും നടന്ന് മാത്രം എത്താൻ സാധിക്കുന്ന ഗ്രാമമാണിത് … കനത്ത ട്രെക്കിംഗ്പ്രിയർ മാത്രം സന്ദർശിക്കാൻ തിരഞ്ഞെടുക്കുന്ന പ്രദേശം ..ആരോഗ്യ ഘടനയുള്ള ശരീരപ്രകൃതിയുളളവർ മാത്രം തരണം ചെയ്യുന്ന അതികഠിനമായ പാത .. മഞ്ഞ്മലകളും ഹിമാനികളും നദികളും പാറകൂട്ടങ്ങളും ഇടുങ്ങിയ കുത്തനെയുള്ള കയറ്റിറക്കങ്ങളും മാത്രം മുന്നിൽ കാണാം യാത്രയിൽ. 9 മുതൽ 14 ദിവസം വരെയാണ് ഈ വഴി സഞ്ചരിക്കുന്നവർ ഈ ഗ്രാമത്തിൽ എത്തി ചേർന്ന് പുറത്തേക്ക് എത്താൻ എടുക്കുന്നത്..

പടിഞ്ഞാറൻ ഹിമാലയനിരകളിൽ കുളു താഴ്വരക്കും ധർമ്മശാലക്കും ഇടയിലായി പിർപഞ്ചാൽ ധോളധർ റേഞ്ചുകളുടെ അവിസ്മരണീയമായ സൗന്ദര്യം നുകർന്ന് കൊണ്ടുള്ള അപൂർവ്വമായ സഞ്ചാര പാതയാണിത് … മണാലിയിൽ നിന്ന് Kalihani കലിഹാനി ചുരം താണ്ടി ബര ബംഗാൽ എത്തി തംസാർ ചുരം താണ്ടി കൻഗ്രവാലിയിലെ Billing ബില്ലിംഗിൽ അവസാനിക്കുന്നു ഈ നടപ്പാത അഥവാ ട്രെക്ക് റൂട്ട്

1850 മീറ്റർ മാത്രം ഉയരത്തിൽ കിടക്കുന്ന മമണാലിയിൽ നിന്നാണ് ഈ യാത്ര തുടങ്ങുക. ബാര ബംഗാൽ എത്തിയാൽ തിരിച്ച് അടുത്തുള്ള ജനവാസ ദേശത്ത് എത്താൻ ഒന്നുകിൽ വന്ന വഴി തിരിച്ച് നടന്ന് കലിഹാനി ചുരം താണ്ടണം അല്ലെങ്കിൽ തംസാർ ചുരം താണ്ടി ബില്ലിംഗിലേക്ക് കടക്കണം … രണ്ട് വലിയ പർവ്വത നിരകൾക്കിടയിൽ സാന്റ് വിച്ച് ആയത് പോലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് … അതു കൊണ്ട് തന്നെ ഒരു വിധപ്പെട്ട സഞ്ചാരികളൊന്നും സഞ്ചരിക്കാൻ താൽപ്പര്യപ്പെടാത്ത ഒരു ഗ്രാമമാണിത് …പക്ഷെ സ്വർഗ്ഗത്തിലേക്കുള്ള പാത കഠിനമാണെന്ന പറച്ചിലിനെ അന്വർത്ഥമാക്കുന്ന പ്രദേശമാണിത് …

Trekking route …Manali 1850meter – Lama Dush – Riyali Thanch 3335m – Kalihani base 3825m – Kalihani pass 4800meter – Devi Ki Marhi 3555 m – Dal Marhi 3660m – Bara Bengal 2455m- Mardh 3400m- Thamsar pass 4766 m – Billing – Bir – Dharmasala

You must be logged in to post a comment Login