ഒരു പൂവിരിയും പോലെ

ഒരു പൂവിരിയും പോലെ..ഇത് ഒരു സിനിമാ പേരല്ല…..മറിച്ച് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യര്‍ ആത്മകഥ എഴുതുകയാണ്. ആത്മകഥയില്‍ തിരജീവിതത്തിലേയും വൈവാഹിക ജീവിതത്തിലേയും വിശദമായ വിവരങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം.
ആത്മകഥ ഗൃഹലക്ഷ്മി ഓഗസ്റ്റ് ലക്കം മുതല്‍ പ്രസിദ്ധീകരിച്ച് തുടങ്ങും. manju warrier still2

കല്യാണ്‍ ജ്വല്ലറിയുടെ വിശ്വാസം സീരീസിലെ പുതിയ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ് പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു ക്യാമറയ്ക്ക് മുന്നിലെത്തിയത്. ആരാധകരുമായി സ്ഥിരം സംവദിക്കുന്നതിന് സ്വന്തമായി വൈബ് സൈറ്റും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളും മഞ്ജു ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ബ്ലോഗ് ആരംഭിക്കാനും താരം ഒരുങ്ങുന്നതായാണ് വിവരം.

You must be logged in to post a comment Login