ഒരു ഭൂട്ടാൻ യാത്ര……

 

 

ഓരോ വർഷവും ഒരു ബൈക്ക് യാത്ര നടത്താറുള്ളത് കൊണ്ട് ഇത്തവണ എവിടെ പോവണം എന്ന് ആലോചിച്ചപോഴാണ് സിക്കിം മനസ്സിൽ വരുന്നത് , പലരും പറഞ്ഞു കേട്ട ആ സ്ഥലം കാണാൻ ഒരു ആഗ്രഹം,
ബാംഗ്ലൂരിൽ നിന്നും യാത്ര തുടങ്ങി ആന്ധ്ര ഒഡിഷ വഴി കൊൽക്കത്ത എത്തി തനിച്ചുള്ള യാത്ര ആയത്കൊണ്ട് 3 ദിവസം മതിയായിരുന്നു കൊൽക്കത്ത എത്തിച്ചേരാൻ, അവിടെ നിന്നാണ് എന്റെ സുഹൃത്തും കൂടെ കൂടുന്നത് , കൊല്കത്തയിൽ നിന്നും സിലിഗുരി വഴി ഞങ്ങൾ സിക്കിം എത്തി , ഒരു സഞ്ചാരിക്ക് ഇഷ്ടപെടുന്ന എല്ലാ കാര്യങ്ങളും അടങ്ങിയ ഒരു സ്ഥലമാണ് സിക്കിം , സിക്കിമിലെ ഹിമാലയൻ താഴ്വരകൾ ആയ മനഗന് , ലച്ചൻ, തങ്കു പിന്നെ ഗരുഡോങ്ങ്മാർ എല്ലാം കണ്ട ശേഷം ഭൂട്ടാനിലേക്ക് യാത്ര തുടങ്ങി, 7 ദിവസത്തെ പെർമിറ് ആണ് നമുക്ക് നൽകുന്നത് , ഭൂട്ടാൻ ബോർഡർ ആയ phuentsholing എന്ന സ്ഥലത്തു നിന്നും നമുക്ക് ഇത് എടുക്കാം ബൈക്ക് സ്പെഷ്യൽ പെർമിറ് എടുക്കേണ്ടി വരും , മുൻകൂട്ടി അപ്ലൈ ചെയ്യേണ്ട കാര്യം ഇല്ല ,തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആണ് ഭൂട്ടാൻ സമ്മാനിച്ചത് , വളരെ ശാന്തമായ സിറ്റികൾ സ്നേഹമുള്ള ആളുകൾ , ഭൂട്ടാന്റെ തലസ്ഥാനം ആയ thimphu എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത് , indian കറൻസി ഭൂട്ടാനിലെ എല്ലാ സ്ഥലങ്ങളിലും ഉപയോഗിക്കാം , ഒരേ വാല്യൂ ആയത്കൊണ്ട് അവർ അവരുടെ കറൻസിയുടെ കൂടെ നമ്മുടെ കറൻസിയും ഉപയോഗിക്കുന്നു, പിന്നീട് ഞങ്ങൾ Paro സന്ദർശിച്ചു അവിടെയാണ് പ്രശസ്തമായ ടൈഗേഴ്‌സ് നെസ്റ്റ് , അവധി ദിവസങ്ങൾ കുറവായതിനാൽ 2 ദിവസം കൊണ്ട് കാഴ്ച കാണൽ അവസാനിപ്പിച്ച ഞങ്ങൾ മടങ്ങി..

You must be logged in to post a comment Login