‘ഒരു മതാചാരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിന് ശേഷവും തുടരാൻ കഴിയുമോ?’; മുത്തലാഖിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്

congress against triple talaq bill

മുത്തലാഖ് നിയമത്തിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടിസ്. മുസ്ലീം സംഘടനകൾ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഒരു മതാചാരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിന് ശേഷവും തുടരാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു.

മുത്തലാഖ് നിയമം ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്‌ലിം സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചത്. ഒരു മതാചാരം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതിന് ശേഷവും തുടരുന്ന സാഹചര്യം കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീധനം നിയമപരമായി കുറ്റകരമാണെങ്കിലും ഇപ്പോഴും തുടരുന്നത് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പരാമർശിച്ചു. ക്രിമിനൽ കുറ്റമാക്കിയ നടപടിയെയാണ് ചോദ്യം ചെയ്യുന്നതെന്ന് മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് വ്യക്‌തമാക്കിയതോടെ ഹർജി വിശദമായി പരിശോധിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.

മുത്തലാഖ് നിയമം ഒരു മത വിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് കൊണ്ടുവന്നതാണെന്നും മുസ്ലിം ഭർത്താക്കന്മാരോടുള്ള വിവേചനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

You must be logged in to post a comment Login