ഒരു രൂപയ്ക്കും ഭക്ഷണം കഴിക്കാമെന്ന് ഫാറൂഖ് അബ്ദുള്ള

ന്യൂഡല്‍ഹി: രാജ്യത്തെ ദരിദ്രരുടെ എണ്ണം കുറഞ്ഞുവെന്ന കണക്കുകള്‍ വിവാദം നടക്കുന്നതിനിടെ പ്രസ്ഥാവനയുമായി കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുല്ല രംഗത്ത്.രാജ്യത്ത് ഒരു നേരം വയറ് നിറച്ച് ഭക്ഷണം കഴിക്കാന്‍ ഒരു രൂപ മതിയെന്ന് അദ്ദേഹം പറഞ്ഞു.Farooq-Abdullah111

 വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു രൂപയ്ക്കും ഭക്ഷണം കഴിക്കാം; 100 രൂപയ്ക്കും കഴിക്കാം. എന്ത് കഴിക്കണം എന്നതിനെ ആശ്രയിച്ചിരിക്കുമിതെന്നും ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.പാവങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതുവഴി അവര്‍ക്ക് നല്ല ഭക്ഷണവും അതിലൂടെ മെച്ചപ്പെട്ട ആരോഗ്യവും കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. 

 

You must be logged in to post a comment Login