ഒരു രൂപയ്ക്ക് വിമാനത്തില്‍ പറക്കാം; ഗംഭീര ഓഫറുമായി എയര്‍ ഡെക്കാന്‍ വരുന്നു

ബാംഗ്ലൂര്‍: ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാന്‍ വീണ്ടും തിരിച്ചു വരുന്നു. രാജ്യത്തെ ആദ്യത്തെ ചെലവുകുറഞ്ഞ വിമാനമാണ് ഇത്. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഒരു രൂപയ്ക്ക് വിമാന യാത്ര ഓഫര്‍ നല്‍കി കൊണ്ടാണ് എയര്‍ ഡെക്കാന്‍ എത്തുന്നത്.

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് ഓപ്പറേറ്റ് ചെയ്തുകൊണ്ടായിരിക്കും രണ്ടാംവരവ്. ഡിസംബര്‍ 22 ന് സര്‍വീസ് പുനരാരംഭിക്കും. മുംബൈയില്‍ നിന്ന് നാസിക്കിലേക്കായിരിക്കും രണ്ടാം വരവിലെ ആദ്യ യാത്രയെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ-നാസിക് യാത്രയ്ക്ക് വിമാനകമ്പനികള്‍ 1400 രൂപയാണ് നിരക്ക് ഈടാക്കുന്നത്. എന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേര്‍ക്കാണ് ഒരു രൂപയ്ക്ക് പറക്കാന്‍ അവസരമൊരുങ്ങുന്നത്.

2003 ലാണ് മലയാളിയായ ക്യാപ്റ്റന്‍ ഗോപിനാഥ് എയര്‍ ഡെക്കാന്‍ അവതരിപ്പിച്ചത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2008 ല്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ ഡെക്കാന്‍ ഏറ്റെടുക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ചെലുവുകുറഞ്ഞ വിമാനയാത്ര പദ്ധതിയായ ഉഡാന്‍ സര്‍വീസ് ഉപയോഗപ്പെടുത്താമെന്നാണ് ഗോപിനാഥിന്റെ പ്രതീക്ഷ. ഇത് അവസാനശ്രമമായിരിക്കും ഇതിലും രക്ഷപെട്ടില്ലെങ്കില്‍ എന്നന്നേക്കുമായി ഈ മേഖലയോടെ വിടപറയുമെന്ന് ഗോപിനാഥ് പറയുന്നു. 19 സീറ്റ് മാത്രമുള്ള ബീച്ച് 1900 ഡി വിമാനങ്ങളും കമ്പനി ഉപയോഗിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

You must be logged in to post a comment Login