ഒരു സൂപ്പര്‍ ഓവര്‍ കൂടി കളിച്ചാല്‍ പോരായിരുന്നോ; ബൗണ്ടറികളുടെ എണ്ണം വിജയിയെ തീരുമാനിച്ചത് ശരിയായില്ലെന്ന് സച്ചിന്‍

ഒരു സൂപ്പര്‍ ഓവര്‍ കൂടി കളിക്കുകയായിരുന്നു നല്ലത് എന്നാണ് എനിക്ക് തോന്നിയത്. ബൗണ്ടറികളുടെ എണ്ണം മാനദണ്ഡമാക്കിയത് ശരിയായില്ല. ലോകകപ്പ് ഫൈനല്‍ എന്നല്ല, എല്ലാ കളിയും പ്രധാനപ്പെട്ടതാണ്.’- സച്ചിന്‍ പറഞ്ഞു.

ലോര്‍ഡ്‌സ്: ലോകകപ്പ് ഫൈനലില്‍ ബൗണ്ടറികളുടെ എണ്ണമെടുത്ത് വിജയിയെ നിശ്ചയിച്ചതിനെ വിമര്‍ശിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഒരു സൂപ്പര്‍ ഓവര്‍ കൂടി കളിക്കുക എന്നതായിരുന്നു അഭികാമ്യമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Also Read

നേരത്തെ ഐ.സി.സിയുടെ തീരുമാനത്തിനെതിരെ യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, രോഹിത് ശര്‍മ്മ എന്നിവരും രംഗത്തെത്തിയിരുന്നു.

ലോര്‍ഡ്‌സില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെയായിരുന്നു വിജയിയായി പ്രഖ്യാപിച്ചത്. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളും തുല്യസ്‌കോര്‍ നേടിയപ്പോള്‍ കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

You must be logged in to post a comment Login