ഒറ്റപ്പാലത്ത് വാഹനാപകടം : രണ്ടുമരണം

പാലക്കാട്: ഒറ്റപ്പാലത്ത് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പോലീസുകാര്‍ മരിച്ചു. പാലക്കാട് എആര്‍ ക്യാമ്പിലെ റെജി, പറമ്പിക്കുളം സ്‌റേഷനിലെ രജീഷ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 12നാണ് അപകടമുണ്ടായത്. ഒറ്റപ്പാലം സംഗമം തീയറ്ററിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

You must be logged in to post a comment Login