ഒറ്റ ദിവസംകൊണ്ട് താരങ്ങൾ വാർധക്യത്തിലെത്തിയപ്പോൾ; തരംഗമായി ഫേസ്ആപ്പ്

 

സോഷ്യൽ മീഡിയ നിറയെ വയസന്മാരാണ്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ തന്റെ വയസ്സായാലുള്ള മുഖം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിന്റെ തിരക്കിലുമാണ്.

ഫെയ്സ് ആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വാർധക്യകാലത്തെ നമ്മളെ കാണുന്ന ഈ സംഭവം അങ്ങനെ തരംഗമായിരിക്കുകയാണ്.

സംഗതി വളരെ സിംപിളാണ്, നിലവിലുള്ള ഫോട്ടോ ഉപയോഗിച്ച് വാർധക്യ കാലത്ത് എങ്ങനെയിരിക്കുമെന്ന് ആപ്ലിക്കേഷൻ നമുക്ക് കാണിച്ചു തരും.

സിനിമ താരങ്ങളും കായിക താരങ്ങളും ഉൾപ്പടെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ തങ്ങളുടെ വാർധക്യത്തെ പരിചയപ്പെടുത്തുന്നത്.

You must be logged in to post a comment Login