ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട്

 

തിരുവനനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടായി ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍ ചുമതലയേറ്റു. ഇന്ന് രാവിലെ 11.30ഓടെ സ്പോര്‍ട്സ് കൊണ്‍സില്‍ ആസ്ഥാനത്തെത്തിയാണ് മേഴ്സിക്കുട്ടന്‍ ചുമതല ഏറ്റെടുത്തത്. കായികമന്ത്രി ഇപി ജയരാജനെ നിയമസഭയിലെത്തി കണ്ടതിന് ശേഷമാണ് മഴ്സി കുട്ടന്‍ പുതിയ സ്പോര്‍ട്സ് കൗൺസില്‍ പ്രസിഡണ്ടായി ചുമതലയേറ്റത്.

അഞ്ച് വര്‍ഷത്തേക്കാണ് മേഴ്സി കുട്ടന്‍റെ നിയമനം. ടിപി ദാസന്‍ തല്‍സ്ഥാനത്ത് നിന്നും ഒഴിഞ്ഞതിന് പിന്നാലെയാണ് മേഴ്സി കുട്ടന് നിയമനം ലഭിച്ചിരിക്കുന്നത്. ടിപി ദാസന്‍റെ കൗണ്‍സിലില്‍ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിക്കുകയായിരുന്നു കഴി‍ഞ്ഞ കാലയളവില്‍ മേഴ്സി കുട്ടന്‍.

You must be logged in to post a comment Login