ഒളിവിലായിരുന്ന വെടിക്കെട്ട് കരാറുകാരന്‍ പൊലീസിനെ കബളിപ്പിച്ച് കടന്നു

paravoor-3കൊച്ചി: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് കരാറുകാരന്‍ കൃഷ്ണന്‍ കുട്ടി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. കൊച്ചിയിലെ നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന് അടുത്തുള്ള ലോഡ്ജില്‍ ഇയാള്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് ക്രൈംബ്രാഞ്ചും പൊലീസും ലോഡ്ജില്‍ എത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ രക്ഷപ്പെട്ടത്.

ഇയാള്‍ അപകടത്തില്‍ മരിച്ചെന്നായിരുന്നു ആദ്യം വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ മരിച്ചിട്ടില്ലെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ലോഡ്ജിലെത്തിയത്.

കൃഷ്ണന്‍കുട്ടിക്ക് വെടിമരുന്ന് എത്തിച്ചുനല്‍കിയ വ്യാപാരി സിയാദ് അറസ്റ്റിലായിരുന്നു. ഇയാളുടെ മൊഴിയിലാണ് കൃഷ്ണന്‍കുട്ടി മരിച്ചിട്ടില്ലെന്ന് തെളിഞ്ഞത്.

You must be logged in to post a comment Login