ഒളിവില്‍ കഴിയവെ ഹരികുമാര്‍ ആത്മഹത്യ ചെയ്ത കേസ് ആറ്റിങ്ങല്‍ ഡിവൈഎസ്പി അന്വേഷിക്കും

തിരുവനന്തപുരം: സനല്‍ കുമാര്‍ കൊലപാതക കേസില്‍ പ്രതിയായി ഒളിവില്‍ കഴിയവെ ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത കേസ് ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാര്‍ അന്വേഷിക്കും. കേസിലെ രണ്ടാംപ്രതി ബിനുവും ഡ്രൈവര്‍ രമേശും ക്രൈംബ്രാഞ്ചില്‍ കീഴടങ്ങിയിരുന്നു.

കേസ് അന്വേഷണം അസാനിപ്പിക്കേണ്ടതില്ലെന്നാണു പൊലീസ് തീരുമാനം. ഹരികുമാറും ബിനുവുമായുള്ള സൗഹൃദവും സാമ്പത്തിക ബന്ധങ്ങളും അന്വേഷിക്കും. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണു ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കല്ലമ്പലത്തെ വീടിനു പുറകിലെ ഷെഡില്‍ കണ്ടെത്തിയത്. വളര്‍ത്തുനായയ്ക്കു ഭക്ഷണം നല്‍കാനെത്തിയ ഭാര്യയുടെ അമ്മയാണു ഹരികുമാര്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടത്. ഹരികുമാറിന്റെ കല്ലമ്പലത്തെ വീട് കുറച്ചു നാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു.

You must be logged in to post a comment Login