ഒഹിയോ സര്‍വകലാശാല കാമ്പസില്‍ ആക്രമണം; 11 പേര്‍ക്ക് പരിക്ക്; ആക്രമണം നടത്തിയത് സൊമാലിയന്‍ അഭയാര്‍ത്ഥി

attack

ഒഹിയോ: ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ആക്രമണം നടത്തിയത് സൊമാലിയന്‍ അഭയാര്‍ത്ഥിയെന്ന് യുഎസ്. സൊമാലി വംശജനും കാമ്പസിലെ വിദ്യാര്‍ത്ഥിയുമായ അബ്ദുല്‍ റസാഖ് അലി ആര്‍ട്ടന്‍ ആണ് കാമ്പസില്‍ വെച്ച് ഇന്നലെ 11 പേരെ കുത്തി പരിക്കേല്‍പ്പിച്ചത്. ഇതിലൊരാളുടെ നില ഗുരുതരമാണ്.

18കാരനായ അലി ആര്‍ട്ടന്‍ കോളെജിലെ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയും തുടര്‍ന്ന് പുറത്തിറങ്ങി ആളുകളെ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സമീപത്തുണ്ടായിരുന്നു ഒരു പൊലീസുകാരന്‍ ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തിലെ ഭീകരാക്രമണസാധ്യതയും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് മേധാവി കിം ജേക്കബ് പറഞ്ഞു.

police

കൊളംബസിലെ 60,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കാമ്പസില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചു.

സൊമാലിയന്‍ അഭയാര്‍ത്ഥിയായ ആര്‍ട്ടന്‍ യുഎസില്‍ നിയമപരമായി സ്ഥിരതാമസക്കാരനാണെന്ന് യുഎസിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒഹിയോ സ്‌റ്റേറ്റിലെ ബിസിനസ് കോളെജില്‍ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റിനാണ് ആര്‍ട്ടന്‍ പഠിച്ചിരുന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച 10 മണിക്കാണ് സംഭവം. സയന്‍സ് ആന്റ് എഞ്ചിനിയറിംഗ് വിഭാഗം കെട്ടിടത്തിലെ വാട്ട്‌സ് ഹാളിന് സമീപത്ത് കൂടി നടന്നുപോകുകയായിരുന്നവരുടെ നേരെയാണ് ആര്‍ട്ടന്‍ വണ്ടി ഇടിച്ചുകയറ്റിയത്. തുടര്‍ന്ന് വണ്ടിയില്‍ നിന്ന് ഇറങ്ങിയ ആര്‍ട്ടന്‍ ഓരോരുത്തരെയായി കുത്തിപ്പരിക്കേല്‍പ്പിക്കുയായിരുന്നു. വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പരിക്കേറ്റവരില്‍ ഉള്‍പ്പെടും.

Students barricade a classroom door amid campus lockdown at Ohio State University+

ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് ഡ്രൈവര്‍ മരിക്കാനിടയായ സംഭവത്തിന്റെ അന്വേഷണത്തിനായി ആ സമയം അവിടെ ഒരു പൊലീസുകാരന്‍ ഉണ്ടായിരുന്നു. ആര്‍ട്ടനെ ഉടന്‍ തന്നെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. 2015 മുതല്‍ ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പൊലീസിലുള്ള 28കാരനായ അലന്‍ ഹോറുജ്‌കോ എന്ന പൊലീസുകാരനാണ് വെടിവെച്ചത്.

You must be logged in to post a comment Login