ഓക്ടോബർ 3 മുതൽ ഹീറോ ബൈക്കുകളുടെ വില വർധിക്കും

 

hero bikes get price hike from october 3

ഹീറോ മോട്ടോകോർപ് ഇന്ത്യയിലെ തങ്ങളുടെ ഇരുചക്രവാഹനങ്ങളുടെ വില വർധിപ്പിച്ചു. ഓക്ടോബർ 3 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. സ്കൂട്ടറിനും മോട്ടോർസൈക്കിളിനുമായി 900 രൂപയോളമാണ് വർധിപ്പിച്ചത്. ഉൽപ്പാദന ചിലവ് വർധിച്ചതാണ് വിലക്കയറ്റത്തിനുള്ള കാരണമായി കമ്പനി ചൂണ്ടി കാണിക്കുന്നത്.

കഴിഞ്ഞ മാസം ഇതെകാരണത്താൽ വിലയിൽ 500 രൂപ വർധനവ് ഏർപ്പെടുത്തിയിരുന്നു. അടുത്തിടെയാണ് ഹീറോ പുതിയ പ്രീമിയം മോട്ടോർസൈക്കിളിനെ വിപണിയിൽ അവതരിപ്പിച്ചത്. എക്സ്ട്രീം 200 ആർ എന്ന പേരിൽ അവതരിച്ച മോട്ടോർസൈക്കിളിന്‍റെ ബ്രാൻഡ് അംബാസിഡർ വിരാട് കോഹ്ലിയാണ്

You must be logged in to post a comment Login