ഓഗസ്റ്റ് പത്തിന് സ്വാമി ഉദിത് ചൈതന്യ ഡാളസില്‍

ഡാളസ്:ഭാഗവതവും ഭഗവത്ഗീതയും ജനപ്രിയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള സ്വാമി ഉദിത് ചൈതന്യ ഡാളസിലേക്ക്.അദ്ദേഹം നയിക്കുന്ന സത്‌സംഗം കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി.എന്‍ നായരുടെ വസതിയില്‍ ഈ മാസം 10ന് ആരംഭിക്കും. ഈശ്വരവിശ്വാസം എന്നതിലുപരി, ഈശ്വരാര്‍പ്പണത്തിലൂടെ മാത്രമേ മനുഷ്യ പുരോഗതി സാധ്യമാകൂ എന്ന് ഉത്‌ബോധിപ്പിക്കുന്ന അദ്ദേഹം, പ്രഭാഷണങ്ങളിലൂടെ നിരന്തരമായി മനുഷ്യജീവിതത്തില്‍ ധാര്‍മ്മിക മൂല്യങ്ങളുടെ ആവശ്യകത ഓര്‍മപ്പെടുത്തുന്നു.

മനുഷ്യമനസിലെ മഹത്വം പറയുന്ന ശാസ്ത്രം എന്ന നിലയില്‍ ഭാഗവതത്തെ സമീപിക്കാന്‍ അദ്ദേഹത്തിന്റെ ഉദ്‌ബോധനങ്ങള്‍ സഹായകരമാണ്. ആത്മീയ പ്രഭാഷകന്‍ എന്ന നിലയില്‍ ആഗോളപ്രശസ്തനായ സ്വാമിജിയുടെ പ്രഭാഷണം ഡാളസിലെ ഹിന്ദു സമൂഹം പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രായോഗിക ജീവിതത്തില്‍ ഭാരതീയ ചിന്താശകലങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വേറിട്ടൊരു അനുഭവമാകുമെന്നതില്‍ സംശയമില്ല.

 

 

You must be logged in to post a comment Login