ഓട്ടിസം മാറാൻ കുഞ്ഞിന് ഓൺലൈനിൽ ലഭിച്ച മരുന്ന് കലക്കി കൊടുത്ത് അമ്മ; മരുന്നിന് പിന്നിലെ സത്യം അറിഞ്ഞപ്പോൾ ഞെട്ടി !

mom gives online medicine for autism kid

ഓട്ടിസം ബാധിച്ച കുഞ്ഞിന്റെ അസുഖം മാറാൻ ഓൺലൈനിൽ ലഭിച്ച മരുന്ന് കലക്കി കൊടുത്ത് അമ്മ. എന്നാൽ ഈ മരുന്ന് എന്താണെന്നറിയാതെയാണ് അമ്മ കുഞ്ഞിന് അത് നൽകിയത്. ഇൻഡ്യാനയിലാണ് സംഭവം.

ഫേസ്ബുക്കിൽ കണ്ടിട്ടാണ് കുഞ്ഞിന് ഈ മരുന്ന് നൽകുന്നത്. കുട്ടിയുടെ അച്ഛൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മിറാക്കിൾ മിനറൽ സൊല്യൂഷൻ എന്ന് പറഞ്ഞ് ഓൺലൈനിൽ ലഭിക്കുന്ന ഈ ദ്രാവകം വെറും ബ്ലീച്ചാണെന്ന് തെളിഞ്ഞിട്ടുണ്ട്.

സംഭവത്തിൽ കേസെടുത്ത ഇൻഡ്യാന മെട്രോപൊളിറ്റൻ പോലീസ് കുഞ്ഞിനെ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള ഷെൽറ്റർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

ഓട്ടിസം എന്ന അവസ്ഥയ്ക്ക് മരുന്നില്ലെന്ന് അപ്ലൈഡ് ബിഹേവ്യറൽ സെന്റർ ഓഫ് ഓട്ടിസം അധികൃതർ പറയുന്നു.

You must be logged in to post a comment Login