ഓഡി കപ്പ് ബയേണ്‍ മ്യൂണിക്കിന്

മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്ക് ഓഡി കപ്പ് ടൂര്‍ണമെന്റിലെ ജേതാക്കളായി. നെഗ്രഡോയുടെ ഗോളില്‍ സിറ്റി ആദ്യം മുന്നിലെത്തിയെങ്കിലും തോമസ് മുള്ളറും മാന്‍ഡ്‌സുക്കിച്ചും ബയേണിന്റെ വിജയം ഉറപ്പിച്ചു.ഓഡി കപ്പ് ഫൈനലിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചെങ്കിലും രണ്ടാം പകുതിയില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. സിറ്റിയാണ് സ്‌കോറിംഗ് തുടങ്ങിയത്. അറുപതാം മിനിട്ടില്‍ നെഗ്രെഡോയായിരുന്നു ഇംഗ്ലീഷ് ടീമിന്റെ സ്‌കോറര്‍. അഞ്ച് മിനിട്ടുകള്‍ക്കിപ്പുറം പാബ്ലോ സബലേറ്റയുടെ ഹാന്‍ഡ് ബോളില്‍ ലഭിച്ച പെനല്‍ട്ടി അവസരം തോമസ് മുള്ളര്‍ ലക്ഷ്യത്തിലെത്തിച്ചു.
audi.jpeggrgyrthtfrht
എഴുപത്തിഒന്നാം മിനിട്ടിലാണ് ബയേണിന്റെ വിജയ ഗോള്‍ എത്തിയത്. മുള്ളറിന്റെ ക്രോസിനെ ഹെഡറിലൂടെ മരിയോ മാന്‍സുക്കിച്ച് വലയിലാക്കി. ജര്‍മ്മന്‍ സൂപ്പര്‍ കപ്പിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോറ്റ ബയേണിന് ആത്മവിശ്വാസം പകരുന്ന വിജയമാണ് ഓഡി കപ്പിലേത്.

 

 

You must be logged in to post a comment Login